Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ടല്‍ ബില്ല് അടച്ചില്ല, കാളിദാസ് ജയറാം ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ച് ജീവനക്കാര്‍

ഹോട്ടല്‍ ബില്ല് അടച്ചില്ല, കാളിദാസ് ജയറാം ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ച് ജീവനക്കാര്‍

കെ ആര്‍ അനൂപ്

, വെള്ളി, 19 നവം‌ബര്‍ 2021 (11:17 IST)
കാളിദാസ് അടക്കമുള്ള താരങ്ങളെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു. തമിഴ് വെബ് സീരിയസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നടനും സംഘവും. ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് നടനെയും ഒപ്പമുണ്ടായിരുന്നവരെയും തടഞ്ഞുവെച്ചത്. 
 
ചിത്രീകരണം സംഘം താമസിച്ച റൂം വാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.
 
മൂന്നാര്‍ പോലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍മ്മാണകമ്പനി പടം അടച്ചത്. ഒടുവില്‍ പ്രശ്‌നത്തിന് പരിഹാരവുമായി.
 
 
 കമല്‍ഹാസന്‍ ചിത്രം വിക്രം ചിത്രീകരണത്തിലായിരുന്നു നേരത്തെ കാളിദാസ് ജയറാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

26 ലക്ഷം രൂപ നഷ്ടമായി, തിരികെ ചോദിച്ചപ്പോള്‍ ഭീഷണി, പരാതിയുമായി നടി സ്‌നേഹ