Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇതില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല’ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ട്രോളിയവര്‍ക്ക് കല്‍ക്കിയുടെ ചുട്ട മറുപടി

‘ഇതില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല’ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ട്രോളിയവര്‍ക്ക് കല്‍ക്കിയുടെ മറുപടി

‘ഇതില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല’ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ട്രോളിയവര്‍ക്ക് കല്‍ക്കിയുടെ ചുട്ട മറുപടി
, ചൊവ്വ, 22 ഓഗസ്റ്റ് 2017 (09:18 IST)
കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് നടി ഇഷ ഗുപ്തയുടെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. അതിന് തെട്ട് പിന്നാലെ കല്‍ക്കി കൊച്ചിലിന്റെയും. അന്ന് ഇന്‍സ്റ്റഗ്രാമിലൂടെ കല്‍ക്കി ഷെയര്‍ ചെയ്ത ചിത്രങ്ങളെ കടന്നാക്രമിച്ച് പല സദാചാരവാദികളും രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് കല്‍ക്കി കൊടുത്ത ചുട്ട മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ വാര്‍ത്ത.

‘ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല.’ എന്നാണ് ട്രോളന്മാരോട് കല്‍ക്കി പറഞ്ഞത്. നഗ്നയായ കല്‍ക്കിയുടെ പിറകുവശത്തിന്റെ ഫോട്ടോഗ്രാഫുകളാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘പെണ്ണിനെ പെണ്ണിന്റെ ക്യാമറയിലൂടെ പകര്‍ത്തിയ ചിത്രം എന്നതുകൊണ്ടാണ്’ താന്‍ ആ ചിത്രം പങ്കുവെച്ചതെന്നാണ് കല്‍ക്കി പറയുന്നത്. 
 
‘ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെയാണ് പലപ്പോഴും നമ്മള്‍ ചിത്രീകരിക്കപ്പെടുന്നത്. പക്ഷെ ഈ ചിത്രം ഒരു വനിതാ ഫോട്ടോഗ്രാഫറാണ് എടുത്തത്. അതുകൊണ്ടാണ് ഇത് ഷെയര്‍ ചെയ്യേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയെന്ന് കല്‍ക്കി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, അതിന് ശേഷം കടുത്ത മദ്യപാനിയായി: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍