Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഒരു സിനിമയുണ്ട്; ആ രഹസ്യം വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശന്‍

Kalyani Priyadarshan
, വെള്ളി, 3 ഡിസം‌ബര്‍ 2021 (09:02 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനടിയായ താരമാണ് കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റേയും ലിസിയുടേയും മകളായ കല്യാണി വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അച്ഛനേയും അമ്മയേയും കുറിച്ച് കല്യാണി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. അച്ഛന്‍ പ്രിയദര്‍ശന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ കല്യാണി കണ്‍ഫ്യൂഷനിലാകും. 
 
അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം തനിയ്ക്ക് പറയാന്‍ സാധിയ്ക്കില്ല എന്ന് കല്യാണി പറയുന്നു. ഏറ്റവും ആവര്‍ത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിക്കുമ്പോഴും കുറേയുണ്ട് എന്നാണ് കല്യാണിയുടെ മറുപടി. പെട്ടന്ന് നാവില്‍ വരുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് ആണ് എന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. 
 
അമ്മ ലിസി ലക്ഷ്മിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍, ആദ്യം ഞാന്‍ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം എന്നായിരുന്നു കല്യാണിയുടെ മറുപടി. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ. വളരെ കുഞ്ഞായിരുന്നപ്പോള്‍ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമല്ലാതെയായി. പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്റെ ലിസ്റ്റിലായി എന്നാണ് കല്യാണി പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജി ആര്‍ ഇന്ദുഗോപന്റെ കഥ, രാഘവനൊപ്പം ശ്രീകാന്ത് മുരളിയും,'വില്ലന്‍' ശ്രദ്ധ നേടുന്നു