വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. ഇപ്പോള്‍ കല്യാണത്തെക്കുറിച്ച് ഒന്നും ചിന്തിക്കുന്നേയില്ലെന്നാണ് നടി ആദ്യമേ പറയുന്നത്. അച്ഛനും അമ്മയും തന്നെ നിര്‍ബന്ധിക്കാറില്ലെന്നും കല്യാണി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. താരത്തിന്റെ വിവാഹ സങ്കല്പം എന്നത് ഇങ്ങനെയാണ്.
ആരാധകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനായി താന്‍ അഭിനയിച്ച സിനിമയിലെ നായികന്മാരുടെ സ്വഭാവത്തോട് ഉപമിച്ചാണ് കല്യാണി പറഞ്ഞു തുടങ്ങുന്നത്.
'വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ബിബീഷിന്റെ വ്യക്തിത്വവും ഹൃദയത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീമിന്റെ സ്വാഗും ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ. എങ്കില്‍ കെട്ടാന്‍ ദേ റെഡി',-ചിരിച്ചുകൊണ്ട് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.