Webdunia - Bharat's app for daily news and videos

Install App

'ഗ്ലാമറസ് ജീവിതമല്ല സിനിമയിലെത്തിച്ചത്', അധികം ആളുകള്‍ക്ക് അറിയാത്ത വിശേഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍ !

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (09:18 IST)
കല്യാണി പ്രിയദര്‍ശന്‍- പ്രണവ് മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ചിലതാണെന്നും നടി പറഞ്ഞു. ഒപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും പങ്കുവെച്ചു.  സിനിമയില്‍ എത്താനുള്ള കാരണവും താരം വെളിപ്പെടുത്തി.  
 
'ഹൃദയം എന്ന സിനിമയിലെ എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.ഒരുപാട് ആളുകള്‍ക്ക് ഇത് അറിയില്ല, സിനിമയുടെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രിയിലെ ഗ്ലാമറസ് ജീവിതമല്ല. എന്റെ അവധിക്കാലങ്ങള്‍ കൂടുതലും സെറ്റുകളില്‍ ചെന്ന് അച്ഛനെ സന്ദര്‍ശിക്കുന്നതായിരുന്നു. അദ്ദേഹം തന്റെ നല്ല സുഹൃത്തുക്കളോടൊപ്പം നിരന്തരം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവര്‍ ഏറ്റവും സന്തുഷ്ടരായ ആളുകളായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ആ നിമിഷങ്ങളിലാണ് ഞാന്‍ ഈ സ്വപ്നം രൂപപ്പെടുത്തിയത്. എനിക്ക് വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാന്‍ ആഗ്രഹിച്ചു. കഴിഞ്ഞ രണ്ട് മാസമായി, അച്ഛന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതുപോലെ ജോലി ചെയ്യുവാനും സ്വപ്നം സാക്ഷാത്കരിക്കാനും എനിക്ക് അവസരം ലഭിച്ചു. അവരെല്ലാവരും കുടുംബം പോലെ തോന്നുന്ന ആളുകളുമായി.


ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ചിലതാണ്. ഞാന്‍ എല്ലാവരെയും മിസ്സ് ചെയ്യാന്‍ പോകുന്നു.'-കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments