മോളിവുഡില്‍ സജീവമാകാന്‍ കല്യാണി പ്രിയദര്‍ശന്‍.താരത്തിന്റെ മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. ആസിഫ് അലിയുടേയും ടോവിനോ തോമസിന്റെയും രണ്ട് ചിത്രങ്ങളില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് നടി. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ടോവിനോയുടെ തല്ലുമാല എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.'ലവ്'എന്ന സിനിമയ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരോടൊപ്പം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ തിരക്കിലാണ് കല്യാണി. കുറച്ച് ഭാഗങ്ങള്‍ കൂടി ഇനി പൂര്‍ത്തിയാക്കാനുണ്ട്. മാര്‍ച്ചോടെ ഹൃദയം ചിത്രീകരണം പൂര്‍ണമായും തീരും. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.