Select Your Language

Notifications

webdunia
webdunia
webdunia
webdunia

“വിശ്വരൂപം“ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ ഉപയോഗിച്ചത് ആ ഭരണാധികാരിയാണ്: കമല്‍ ഹാസന്‍

“വിശ്വരൂപം“ തകര്‍ത്തതിനു പിന്നില്‍ ആ ഭരണാധികാരിയുടെ ബുദ്ധി: കമല്‍ ഹാസന്‍

“വിശ്വരൂപം“ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ ഉപയോഗിച്ചത് ആ ഭരണാധികാരിയാണ്: കമല്‍ ഹാസന്‍
, ബുധന്‍, 15 മാര്‍ച്ച് 2017 (16:50 IST)
വിശ്വരൂപം സിനിമ  വിവാദമാകാന്‍ കാരണം അന്ന് ഭരണത്തിലിരുന്ന വ്യക്തിയാണെന്ന് കമല്‍ ഹാസന്‍. പുതിയ തലൈമുറൈ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇത് തുറന്ന് പറഞ്ഞത്.
 
വിശ്വരൂപം ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കമല്‍ തുറന്നു പറഞ്ഞു. വിശ്വരൂപത്തെ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ അവര്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സംഘടനകളോ ഡിഎംകെ യോ ആയിരുന്നില്ല അതിന് പിന്നില്. അന്ന് ഭരിച്ചിരുന്ന വ്യക്തിയായിരുന്നു-ജയലളിതയുടെ പേരെടുത്ത് പറയാതെ കമല്‍ വിമര്‍ശിച്ചു.
 
കമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മിച്ച വിശ്വരൂപം 2013 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തിരുന്നത്. എന്നാ‍ല്‍ സംഘടനകളുടെ പ്രതിഷേധം ശക്തമായതു കൊണ്ട് ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
 
റോ ഏജന്റ് മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങള്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറില്‍ നിന്ന് ഇതാണോ നമ്മള്‍ പ്രതീക്ഷിക്കുന്നത്? ചിത്രം മറ്റൊരു ഡാഡി കൂള്‍ ആകുമോ?