Webdunia - Bharat's app for daily news and videos

Install App

Kamal Haasan @ 70: ഉലകനായകന് ഇന്ന് 70-ാം പിറന്നാള്‍

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെല്ലാം കമലിന്റെ അടുത്ത സുഹൃത്തുക്കളാണ്

Kamal Haasan @ 70: ഉലകനായകന് ഇന്ന് 70-ാം പിറന്നാള്‍
രേണുക വേണു
വ്യാഴം, 7 നവം‌ബര്‍ 2024 (09:36 IST)
Happy Birthday Kamal Haasan: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 70-ാം പിറന്നാള്‍. 1954 നവംബര്‍ ഏഴിന് മദ്രാസിലാണ് താരത്തിന്റെ ജനനം. പാര്‍ത്ഥസാരഥി ശ്രീനിവാസന്‍ എന്നാണ് കമലിന്റെ യഥാര്‍ഥ പേര്. കമല്‍ഹാസന്റെ പിതാവ് ഡി.ശ്രീനിവാസന്‍ ഒരു അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ കമല്‍ഹാസന്‍ കൈവയ്ക്കാത്ത മേഖലകള്‍ സിനിമയില്‍ ഇല്ല. 
 
1960 ല്‍ 'കളത്തൂര്‍ കണ്ണമ്മ' എന്ന ചിത്രത്തിലൂടെയാണ് കമല്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് 1990 ല്‍ പത്മശ്രീയും 2014 ല്‍ പത്മഭൂഷണും നല്‍കി കമലിനെ രാജ്യം ആദരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ച് ഭാഷകളിലായി 20 ഫിലിം ഫെയര്‍ അവാര്‍ഡുകളും കമല്‍ കരസ്ഥമാക്കി. നായകന്‍, ഗുണാ, ഇന്ത്യന്‍, അവൈ ഷണ്‍മുഖി, ഹേയ് റാം, അന്‍പേ ശിവം, വേട്ടയാട് വിളയാട്, ദശാവതാരം, വിശ്വരൂപം എന്നീ സിനിമകളെല്ലാം ഇന്നും കമലിന്റെ ഏറ്റവും മികച്ച സിനിമകളായി വാഴ്ത്തപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. 
 
കമല്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ വിശ്വരൂപം ആണ്. മണിരത്‌നം ചിത്രം തഗ് ലൈഫ് ആണ് കമലിന്റെ വരാനിരിക്കുന്ന സിനിമ. 
 
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെല്ലാം കമലിന്റെ അടുത്ത സുഹൃത്തുക്കളാണ്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. ഇരുവരും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്. മമ്മൂട്ടിക്ക് ഇപ്പോള്‍ 73 വയസ്സ് കഴിഞ്ഞു. മമ്മൂട്ടിയേക്കാളും കമല്‍ഹാസനേക്കാളും താഴെയാണ് മോഹന്‍ലാല്‍. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 64 വയസ്സാണ് മോഹന്‍ലാലിന്റെ പ്രായം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

അടുത്ത ലേഖനം
Show comments