Webdunia - Bharat's app for daily news and videos

Install App

ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ 70 കോടി ക്ലബ്ബിലേക്ക്: തിരിച്ച് വരവ് ഗംഭീരമാക്കി ദുൽഖർ

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (09:34 IST)
മലയാളത്തിന്റെ ദുല്‍ഖര്‍ ഒരു വലിയ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. ആ ശ്രമം ഒടുവില്‍ വിജയത്തിലെത്തി. വൻ ഹിറ്റ് സിനിമയുമായി ദുല്‍ഖര്‍ കളക്ഷനില്‍ മുന്നേറുകയാണ്. 7 ദിവസം കഴിഞ്ഞപ്പോൾ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് ഏകദേശം 70 കോടിക്ക് അടുത്താണ്. നാല് ദിവസം കൊണ്ട് 55 കോടി ലക്കി ഭാസ്കർ നേടിയിരുന്നു. തെലുങ്കിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ഥിരം തെലുങ്ക് മസാല ചേരുവകൾ ഒന്നുമില്ലാതെ തന്നെ, ഭാസ്കർ എന്ന സാധാരണക്കാരനായി ദുൽഖർ നിറഞ്ഞാടിയ ചിത്രത്തിന് ഓരോ ദിവസവും കൂടുതൽ ഷോകളാണ് ആഡ് ചെയ്യുന്നത്.
 
റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ലക്കി ഭാസ്‌കര്‍ കളക്ട് ചെയ്തത് എട്ട് കോടിയാണ്. റിലീസ് ദിനത്തില്‍ 6.45 കോടിയായിരുന്നു കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 6.55 കോടിയായും മൂന്നാം ദിനത്തില്‍ 7.5 കോടിയായും കളക്ഷന്‍ ഉയര്‍ന്നു. നാലാം ദിനമായ ഞായറാഴ്ച എട്ട് കോടി കളക്ട് ചെയ്തതോടെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 30 കോടിയിലേക്ക് അടുത്തു. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 55 കോടി മറികടന്നു. ദുൽഖർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
 
തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. അന്യഭാഷയില്‍ മലയാളി താരം നേടുന്ന കളക്ഷൻ ദുല്‍ഖറിന്റെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ തെലുങ്കിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments