'ഉലഗനായകന്‍ വിളി ഇനി വേണ്ട, ഒരു വിശേഷണങ്ങളുടെയും ആവശ്യമില്ല'; ആരാധകരോടു കമല്‍ഹാസന്‍

കമല്‍ഹാസന്‍ എന്നോ കമല്‍, കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി

രേണുക വേണു
തിങ്കള്‍, 11 നവം‌ബര്‍ 2024 (12:08 IST)
തന്റെ പേരിനൊപ്പം ഇനി ഒരു വിശേഷണങ്ങളും വേണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. 'ഉലഗനായകന്‍' വിളിയും ആരാധകര്‍ ഒഴിവാക്കണമെന്ന് കമല്‍ ആവശ്യപ്പെട്ടു. സാധാരണക്കാരനായ മനുഷ്യനാണ് താനെന്നും പേരിനൊപ്പം പ്രത്യേക വിശേഷണങ്ങളുടെ ആവശ്യമില്ലെന്നും കമല്‍ സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു. 
 
ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി 'ഉലഗനായകന്‍' എന്ന് തന്നെ വിളിക്കരുതെന്നാണ് കമലിന്റെ അഭ്യര്‍ത്ഥന. കമല്‍ഹാസന്‍ എന്നോ കമല്‍, കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. 
 
' എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ 'ഉലഗനായകന്‍' അടക്കമുള്ള പല പേരുകളില്‍ വിളിക്കുന്നതെന്ന് അറിയാം. അത്തരം അഭിനന്ദന വാക്കുകളില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ കലാകാരന്‍ കലയേക്കാള്‍ വലുതല്ലെന്നാണ് എന്റെ അഗാധമായ വിശ്വാസം. എന്റെ അപൂര്‍ണതകളെ കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്റെ കടമയെ കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ ശീര്‍ഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു,' കമല്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വർണ്ണക്കൊള്ള : മുരാരി ബാബു അതിസൂത്രശാലി

ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments