Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് കാണുന്ന കമൽ ഹാസനാക്കി മാറ്റിയത് ബാലചന്ദറും മലയാളം സിനിമയും, മലയാളത്തെ ഒരിക്കലും മറക്കാത്ത ഉലകനായകൻ

Kamalhaasan

അഭിറാം മനോഹർ

, വ്യാഴം, 7 നവം‌ബര്‍ 2024 (16:45 IST)
Kamalhaasan
അഭിനയ കലയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് കമല്‍ഹാസന്‍. സിനിമയില്‍ ഒരു താരം മാത്രമായൊതുങ്ങാതെ ഇന്ത്യന്‍ സിനിമയെ തന്നെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിക്കുന്നതില്‍ കമല്‍ ഹാസന്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയില്‍ സിനിമാരംഗത്തെ പല സാങ്കേതികമാറ്റങ്ങളും ആദ്യമായി സംഭവിച്ചത് കമല്‍ഹാസന്‍ സിനിമകളിലായിരുന്നു. ഒരു തിരക്കഥാകൃത്ത് കൂടിയായ കമല്‍ഹാസന്റെ സിനിമകള്‍ തമിഴ് സിനിമകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയല്ലാമാണെങ്കിലും കമല്‍ ഹാസന്‍ എന്ന പ്രതിഭയുടെ വളര്‍ച്ചയില്‍ തമിഴിനേക്കാള്‍ സ്വാധീനം ചെലുത്തിയത് മലയാളം സിനിമയിലെ ആദ്യ കാലഘട്ടമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ തന്നെ വാര്‍ത്തെടുക്കുന്നതില്‍ മലയാള സിനിമയും കെ ബാലചന്ദറും വലിയ പങ്ക് വഹിച്ചിട്ടുള്ളതായി കമല്‍ ഹാസന്‍ തന്നെ പിന്‍കാലത്ത് പറഞ്ഞിട്ടുണ്ട്.
 
 കൊവിഡ് ലോക്ക്ഡൗണ്‍ വേളയില്‍ തന്റെ സിനിമാരംഗത്തെ അനുഭവങ്ങളെ പറ്റിയും മറ്റും തമിഴ് നടനായ വിജയ് സേതുപതിയുമായി കമല്‍ ഹാസന്‍ തുറന്നുപറയുകയുണ്ടായി. ഈ സമയത്താണ് തന്നെ ഇന്ന് കാണുന്ന കമല്‍ ഹാസനാക്കി മാറ്റിയതില്‍ മലയാളം സിനിമകള്‍ക്കുള്ള പങ്കിനെ പറ്റിയും കമല്‍ ഹാസന്‍ പരാമര്‍ശിച്ചത്.കമലിന്റെ വാക്കുകള്‍ ഇങ്ങനെ
 
കരിയറിന്റെ തുടക്കത്തില്‍ ഒരിക്കല്‍ എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കെ ബാലചന്ദറിന്റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് തന്നെ ആവേശപ്പെടുത്തുന്ന അവസരങ്ങള്‍ ഒന്നും കിട്ടുന്നില്ല. എന്താണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അപ്പോള്‍ എന്നോട് ചോദിച്ചു. ചില മലയാള സിനിമകള്‍ തനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. ഗംഭീരമായ സ്‌ക്രിപ്റ്റുകളാണ് അവയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അതാണ് ചെയ്തത്.അവിടെ പരീക്ഷണങ്ങള്‍ എല്ലാം തന്നെ ജനങ്ങള്‍ സ്വീകരിക്കാറുണ്ട്. അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍  രണ്ടിടങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടിയത്.സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും ആയിരുന്നു അവയെന്നും കമല്‍ വ്യക്തമാക്കി.
 
 മലയാളത്തില്‍ മദനോത്സവം,അവളുടെ രാവുകള്‍,ഈറ്റ,വയനാടന്‍ തമ്പാന്‍,അലാവുദ്ദീനും അത്ഭുത വിളക്കും,വൃതം,ഡെയ്‌സി,ചാണക്യന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ കമല്‍ ഹാസന്‍ ഭാഗമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി