Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ 2 മോശം സിനിമ; പരസ്യമായി തള്ളിപറഞ്ഞ് കമൽ ഹാസൻ

ഇന്ത്യൻ 2 ഒരു മോശം ചിത്രം ആയിരുന്നുവെന്ന് സമ്മതിക്കുകയാണ് കമൽ.

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (09:23 IST)
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ഹിറ്റ് പടത്തിന് ശേഷം റിലീസ് ആയ കമൽ ഹാസൻ സിനിമയായിരുന്നു ഇന്ത്യൻ 2. ശങ്കർ സംവിധാനം ചെയ്ത ചിത്രം വൻ പരാജയമായിരുന്നു. ഈ പരാജയത്തിൽ നിന്നും കരകയറാൻ മണിരത്നം ചിത്രം തഗ് ലൈഫിന് കഴിയുമെന്നാണ് കമൽ ഹാസൻ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ 2 ഒരു മോശം ചിത്രം ആയിരുന്നുവെന്ന് സമ്മതിക്കുകയാണ് കമൽ.
 
ഒരുപാട് പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇന്ത്യൻ 2. കമൽ ഹാസന്റെ ഏറ്റവും മോശം ചിത്രം എന്ന ദുഷ്‌പേര് മാത്രമാണ് റിലീസിനൊടുവിൽ സിനിമ നേടിയത്. പ്രേക്ഷകരുടെ ഈ വാദമാണ് കമൽ ഹാസൻ ശരി വച്ചിരിക്കുന്നത്. അടുത്തിടെ നടന്ന തഗ് ലൈഫ് പ്രൊമോഷണൽ പരിപാടിയിൽ, ഒരു മോശം ചിത്രത്തിന് ശേഷം, ഒരു നല്ല ചിത്രം ഞാൻ നിങ്ങൾക്കായി കൊണ്ടുവരികയാണെന്നാണ് കമൽ ഹാസൻ പ്രേക്ഷകരോട് പറഞ്ഞത്. 
 
ഇന്ത്യൻ 2 ഒരു മോശം ചിത്രമാണെന്ന് സമ്മതിച്ചതിലൂടെ, സ്വന്തം സിനിമകളെ എന്നും ന്യായീകരിക്കുന്ന സൂപ്പർസ്റ്റാറുകളിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് ലെജൻഡറി നടൻ. അടുത്തിടെ വിശാഖപട്ടണത്തിൽ നടന്ന തഗ് ലൈഫിന്റെ ഗംഭീര പ്രീ-റിലീസ് പരിപാടിയിൽ, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രസ്താവനയാണ് കമൽ ഹാസൻ നടത്തിയത്. 
 
'ഇതിന് മുൻപ് ഞാനൊരു മോശം സിനിമ (ഇന്ത്യൻ 2) ചെയ്തു. ഇപ്പോൾ, അതിനു പരിഹാരമായി ഞാനൊരു നല്ല സിനിമ (തഗ് ലൈഫ്) ചെയ്തിരിക്കുകയാണ്;, കമൽ പറഞ്ഞു. 
 
എന്നാൽ, സംവിധായകൻ ശങ്കറിന്റെ ആരാധകർക്ക് ഈ പ്രസ്താവന ഒട്ടും തന്നെ അംഗീകരിക്കനായിട്ടില്ല. ഇന്ത്യൻ എന്ന 1996ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ, സേനാപതി എന്ന ലെജൻഡറി കഥാപാത്രവും, ദേശീയ അവാർഡ് അടക്കമുള്ള ബഹുമതിയും കമൽ ഹാസന് നേടിക്കൊടുത്തത് ശങ്കർ ആയിരുന്നു. അങ്ങനെയുള്ളപ്പോൾ എത്ര മോശമായിരുന്നാലും, പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തേണ്ടിയിരുന്നില്ലെന്നാണ് ശങ്കറിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

M.Swaraj: ജയിച്ചാല്‍ നിലമ്പൂരിനു മന്ത്രി, സുപ്രധാന വകുപ്പ് ലഭിച്ചേക്കും; കരുക്കള്‍ നീക്കി പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments