Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: പ്ലേ ഓഫിൽ എങ്ങനെ കളിക്കണമെന്ന് രോഹിത്തിനറിയാം, മുംബൈ ഭയപ്പെടേണ്ടതില്ലെന്ന് ആകാശ് ചോപ്ര

Rohit Sharma
മുംബൈ ഇന്ത്യന്‍സ് ഓപ്പണറായ രോഹിത് ശര്‍മ പ്ലേ ഓഫില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. നിലവിലെ ഐപിഎല്‍ സീസണില്‍ 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 27.41 ശരാശരിയില്‍ 329 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 3 അര്‍ധസെഞ്ചുറികളടക്കമാണ് രോഹിത് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പൂജ്യത്തിന് തുടങ്ങിയ രോഹിത്തിന് ആദ്യത്തെ 7 ഇന്നിങ്ങ്‌സുകളിലും തിളങ്ങാനായിരുന്നില്ല.
 
 കഴിഞ്ഞ മത്സരത്തിലും രോഹിത് നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് രോഹിത്തിനെ പ്രതിരോധിച്ചുകൊണ്ട് ആകാശ് ചോപ്ര രംഗത്ത് വന്നിരിക്കുന്നത്. രോഹിത്തിന്റെ പ്രകടനം ഇത്തവണ അത്ര മെച്ചമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി 2 അര്‍ധസെഞ്ചുറികള്‍ നേടാന്‍ താരത്തിനായി. എന്നാല്‍ പിന്നീട് നിരാശപ്പെടുത്തി. വലിയ സ്‌കോറുകള്‍ വന്നില്ല എന്നത് സത്യമാണ്. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് രോഹിത്തിനറിയാം.
 
 ഐപിഎല്‍ പ്ലേ ഓഫുകളില്‍ ഓര്‍ത്തിരിക്കാന്‍ പോന്ന 2 ഇന്നിങ്ങ്‌സുകള്‍ രോഹിത് കളിച്ചിട്ടുണ്ട്. അത് രണ്ടും ഫൈനലിലായിരുന്നുവെന്നും ആകാശ് ചോപ്ര ഓര്‍മിപ്പിച്ചു. 2015ലെ ഫൈനലില്‍ ചെന്നൈക്കെതിരെ 26 പന്തില്‍ 50 റണ്‍സുമായി രോഹിത് തിളങ്ങിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians vs Gujarath Titans: ഇംഗ്ലണ്ട് ചതിച്ചാശാനെ, ബട്ട്‌ലറില്ലാതെ ഗുജറാത്ത്, വിൽ ജാക്സില്ലാതെ മുംബൈയും