Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തും',അല്‍ഫോണ്‍സ് പുത്രന് ഉറപ്പുനല്‍കി കമല്‍ ഹാസന്‍

'ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തും',അല്‍ഫോണ്‍സ് പുത്രന് ഉറപ്പുനല്‍കി കമല്‍ ഹാസന്‍

കെ ആര്‍ അനൂപ്

, ശനി, 19 ജൂണ്‍ 2021 (09:00 IST)
ഓരോ കമല്‍ ഹാസന്‍ ചിത്രങ്ങളും സിനിമ പഠിക്കാനാഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒരു പഠന സഹായി കൂടിയാണ്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ദേഹം എന്നും വിസ്മയിപ്പിക്കാറുണ്ട്. 1990 ല്‍ പുറത്തിറങ്ങിയ 'മൈക്കിള്‍ മദന കാമ രാജന്‍' എന്ന ചിത്രം ഇപ്പോഴും സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. കമലഹാസന്റെ ആരാധകന്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
ഈ സിനിമയില്‍ കമല്‍ 3 വേഷത്തിലാണ് എത്തിയത്. എങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിച്ചത് എന്നും അതിന് പിന്നിലെ രഹസ്യങ്ങള്‍ പങ്കുവെക്കണം എന്നുമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ചത്.ആ കമന്റിന് വൈകാതെ തന്നെ കമല്‍ മറുപടി നല്‍കി.ഒരു ദിവസം താന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഉറപ്പാണ് അദ്ദേഹം അല്‍ഫോണ്‍സ് പുത്രന് നല്‍കിയത്.
 
അതേസമയം വിക്രം എന്ന തന്റെ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് കമല്‍ ഹാസന്‍.ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമി, ത്രില്ലര്‍ ചിത്രം ഒറ്റ് വരുന്നു, ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍