Aadujeeviitham Review,Kamalhaasan
മലയാളത്തിന്റെ അഭിമാന സിനിമയായ ആടുജീവിതം നാളെ ലോകമെങ്ങും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ത്യയിലെങ്ങും വലിയ പ്രമോഷനാണ് സിനിമയ്ക്കായി അണിയറപ്രവര്‍ത്തകള്‍ നല്‍കിയത്. പ്രമോഷന്റെ ഭാഗമായി തെലുങ്കിലും തമിഴിലും സിനിമയുടെ പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തെലുങ്കിലെ പ്രമുഖ സംവിധായകര്‍ക്ക് വേണ്ടിയാണ് ആന്ധ്രയില്‍ സിനിമ സ്‌ക്രീന്‍ ചെയ്തത്. ചെന്നൈയില്‍ മണിരത്‌നം,കമല്‍ഹാസന്‍ തുടങ്ങിവര്‍ക്ക് വേണ്ടിയായിരുന്നു സിനിമയുടെ പ്രത്യേക പ്രദര്‍ശനം. സിനിമ കണ്ടതിന് ശേഷം സിനിമയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ളവര്‍.
മികച്ച സിനിമയൊരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ആടുജീവിതത്തില്‍ തനിക്ക് മനസിലായതെന്നും സിനിമയുടെ ഇന്റര്‍ വെല്‍ എത്തിയപ്പോള്‍ തനിക്ക് തൊണ്ട വരളുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും വീഡിയോ സന്ദേശത്തിലൂടെ കമല്‍ഹാസന്‍ പറഞ്ഞു. പൃഥ്വിരാജ് സിനിമയ്ക്കായി ഇത്രമാത്രം കഷ്ടപ്പെടുമെന്ന് കരുതിയില്ലെന്നും സിനിമയ്‌ക്കൊപ്പം ആരാധകര്‍ ഉണ്ടാകണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്റെ വീഡിയോ സന്ദേശം പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത് ആടുജീവിതത്തിന് ലഭിച്ച ഒരു അവാര്‍ഡായാണ് തനിക്ക് തോന്നുന്നതെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചു.