Webdunia - Bharat's app for daily news and videos

Install App

പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് കമൽ ഹാസൻ

പരിപാടിക്കിടെ നിരവധി ആളുകള്‍ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 16 ജൂണ്‍ 2025 (09:58 IST)
പൊതുവേദിയില്‍ വച്ച് വാള്‍ സമ്മാനമായി നല്‍കിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ആരാധകന്റെ പ്രവൃത്തി. കമലിന്റെ കൈയ്യില്‍ വാള്‍ കൈയ്യില്‍ പിടിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
 
പരിപാടിക്കിടെ നിരവധി ആളുകള്‍ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് ഒരാള്‍ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളോട് കമല്‍ ദേഷ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. വാള് താഴെ വെയ്ക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും വാള്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചതോടെ കമല്‍ ദേഷ്യപ്പെടുകയായിരുന്നു. 
 
പിന്നീട് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തെ ആക്രമിക്കാന്‍ എത്തിയതാണോ എന്നതടക്കമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, കന്നഡ ഭാഷയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തില്‍ ആയിരുന്നു കമല്‍ ഹാസന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments