Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

ആദ്യദിനം മുതൽ സിനിമ ബോക്സ്ഓഫീസിൽ കിതയ്ക്കുകയാണ്.

Kamal Hassan

നിഹാരിക കെ.എസ്

, ചൊവ്വ, 10 ജൂണ്‍ 2025 (17:35 IST)
35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിച്ചപ്പോൾ പ്രതീക്ഷിച്ചതിന്റെ പകുതി പോലും തഗ് ലൈഫ് ഇല്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. ആദ്യദിനം മുതൽ സിനിമ ബോക്സ്ഓഫീസിൽ കിതയ്ക്കുകയാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം സിനിമ ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
 
നേരത്തെ ചിത്രം പുറത്തിറങ്ങി എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു ഒടിടി റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം ജൂലൈ മൂന്നിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ പുറത്തിറങ്ങി 28-ാം ദിവസമാകും സിനിമ ഒടിടിയിലെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം വേർഷനുകൾ ആകും ജൂലൈയിൽ ആദ്യം പുറത്തിറങ്ങുക. സിനിമയുടെ ഹിന്ദി പതിപ്പ് എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമാകും ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
 
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പോലും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. ചിത്രത്തിന് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാനായിട്ടില്ല.
 
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണം നഷ്ടപ്പെട്ടു, കരണം പുകച്ച് മോഹൻലാൽ ഒന്ന് കൊടുത്തു