Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമ്മാരസംഭവത്തിനുശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും, നായകൻ പൃഥ്വിരാജ് ?

കമ്മാരസംഭവത്തിനുശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും, നായകൻ പൃഥ്വിരാജ് ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (08:47 IST)
ദിലീപിന്റെ കമ്മാര സംഭവത്തിനുശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. രതീഷ് അമ്പാട്ടിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് മുരളി ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സിനിമ അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും മുരളി ഗോപി വ്യക്‍തമാക്കി.
 
അതേസമയം ഈ ചിത്രത്തിൽ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുമെന്നും പറയപ്പെടുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെങ്കിലും ഇത് സാധാരണ മാസ് എന്റർടെയ്‌നറുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
 
രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമായിരുന്നു കമ്മാരസംഭവം. വ്യത്യസ്‌തമായ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്താന്‍ ഈ സിനിമയ്‌ക്ക് കഴിഞ്ഞില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബനൊപ്പം നയൻതാര; 'നിഴൽ' ഒരുങ്ങുന്നു, ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും