Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയറ്ററില്‍ ആളില്ല; വമ്പന്‍ പരാജയമായി കങ്കണ ചിത്രം 'ധാക്കഡ്', 80 കോടി ചെലവഴിച്ച ചിത്രത്തിനു ഇതുവരെ കിട്ടിയത് മൂന്ന് കോടി !

Kangana Ranaut
, ബുധന്‍, 25 മെയ് 2022 (10:57 IST)
കങ്കണ റണാവത്തിന്റെ കരിയറിലെ വമ്പന്‍ പരാജയമായി 'ധാക്കഡ്'. മേയ് 20 ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം. ചിത്രത്തിന്റെ മുതല്‍മുടക്ക് 80 കോടിയാണ്. 
 
റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ധാക്കഡ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ആളുകള്‍ കയറുന്നില്ല. ധാക്കഡ് കൂടി പരാജയപ്പെട്ടതോടെ കങ്കണയുടെ കരിയര്‍ തന്നെ അവതാളത്തിലായിരിക്കുകയാണ്. 
 
തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് ഒരു സ്‌പൈ ത്രില്ലറാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ മേക്കോവറില്‍ സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ കാണാം