Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമുദായ സ്പർധ സൃഷ്ടിച്ചതായി കേസ്: കങ്കണയ്‌ക്കും സഹോദരിക്കും എതിരെ വീണ്ടും നോട്ടീസ്

സമുദായ സ്പർധ സൃഷ്ടിച്ചതായി കേസ്: കങ്കണയ്‌ക്കും സഹോദരിക്കും എതിരെ വീണ്ടും നോട്ടീസ്
, വ്യാഴം, 19 നവം‌ബര്‍ 2020 (12:06 IST)
സമൂഹമാധ്യമങ്ങളിൽ സമുദായ സ്പർധ സൃഷ്റ്റിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയ കേസിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും നോട്ടീസ്. മൂന്നാം തവണയാണ് ഈ വിഷയത്തിൽ ഇരുവർക്കും മുംബൈ പോലീസ് നോട്ടീസ് അയക്കുന്നത്. ഈ മാസം 23,24 തീയ്യതികളിൽ ഇരുവരും ബാന്ദ്ര പോലീസിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
 
കഴിഞ്ഞ മാസം 26, 27 തീയതികളിലും അതിനുശേഷം നവംബര്‍ 9, 10 തീയതികളിലും ഹാജരാകാൻ രണ്ടുപേർക്കും നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. സഹോദരന്റെ വിവാഹത്തെ തുടർന്ന് തിരക്കിലാണെന്നായിരുന്നു വിശദീകരണം.ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നെസ് ട്രെയിനറുമായ മുനവറലി സാഹില്‍ സയ്യിദ് നല്‍കിയ പരാതിയെ തുടർന്ന് ഇരുവരോടും ഹാജരാകാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 153എ, 295എ, 124എ, 34 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം 66, യൂത്തൻമാരെ കടത്തിവെട്ടി കിടിലൻ മേക്കോവറുമായി ശരത്ത് കുമാർ