Webdunia - Bharat's app for daily news and videos

Install App

സുശാന്തിന്റെ മരണം: ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്‌മശ്രീ തിരിച്ചുനൽകുമെന്ന് കങ്കണ

Webdunia
ശനി, 18 ജൂലൈ 2020 (13:57 IST)
ബോളിവുഡ് യുവനടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്‌മശ്രീ തിരികെ നൽകാൻ തയ്യാറാണെന് നടി കങ്കണ റണാവത്. നേരത്തെ സുശാന്തിന്റെ മരണത്തിന് ശേഷം കങ്കണ പങ്കുവെച്ച വീഡിയോയിൽ പല പ്രമുഖർക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു.
 
സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്ത് ഏറെ മാനസിക പ്രയാസം സിനിമയിൽ നിന്നും നേരിട്ടിരുന്നെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കങ്കണയെ വിളിപ്പിച്ചിരുന്നു. എന്നാൽ കങ്കണ മണാലിയിൽ ആയതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല.
 
മണാലിയിൽ ആയതിനാൽ മൊഴിയെടുക്കാൻ ആരെയെങ്കിലും അയയ്ക്കാമോയെന്ന് താൻ തിരക്കിയിരുന്നു.എന്നാൽ അതിന് ശേഷം അറിയിപ്പുകൾ ഒന്നും ലഭിച്ചില്ല.വിവാദ പ്രസ്താവനകൾ നടത്തി റെക്കോർഡുകൾ സൃഷ്ടിക്കാൻ താൽപര്യമുള്ള വ്യക്തിയല്ല ഞാൻ,പറയാനുള്ള കാര്യങ്ങൾ പൊതുവേദിയിലാണ് പറഞ്ഞത്.പറയുന്ന കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ എനിക്ക് ലഭിച്ച പദ്മശ്രീ ഞാൻ തിരികെ നൽകും.റിപബ്ലിക് ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments