Webdunia - Bharat's app for daily news and videos

Install App

രാജാവിന്‍റെ മകന്‍ എത്തിയിട്ട് 34 വര്‍ഷം, ഇന്നും ത്രസിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂലൈ 2020 (23:45 IST)
34 വർഷം മുമ്പ് ഇതേപോലൊരു വെള്ളിയാഴ്ചയാണ്  മലയാളികൾ നെഞ്ചിലേറ്റിയ മോഹൻലാലിൻറെ വിന്‍സെന്റ് ഗോമസെന്ന അധോലോകനായകൻ  തിയേറ്ററുകളിലെത്തിയത്. “യെസ്  ഐ ആം എ പ്രിന്‍സ്. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍." മോഹൻലാല്‍ എന്ന സൂപ്പർതാരത്തെ സൃഷ്ടിച്ച സിനിമ കൂടിയാണ് രാജാവിൻറെ മകൻ. 
 
ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആയിരുന്നു സുരേഷ് ഗോപി ഈ സിനിമയിൽ എത്തിയത്. അദ്ദേഹത്തിന് ബ്രേക്ക് നൽകിയതും ഈ ചിത്രമാണ്. അംബികയുടെ ആൻസി എന്ന നായികാ കഥാപാത്രവും നടൻ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസ് എന്ന മന്ത്രിയും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. 
 
രണ്ടുവർഷം മുമ്പാണ് ചിത്രത്തിന്റെ സംവിധായകൻ തമ്പി കണ്ണന്താനം ഈ ലോകത്തോട് വിട പറഞ്ഞത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കായി ആയിരുന്നു ഈ കഥാപാത്രം എഴുതിയതെന്ന് തിരക്കഥാകൃത്ത് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനാലാണ്  മോഹൻലാൽ രാജാവിൻറെ മകനിൽ എത്തിയത്.
 
സ്വർണ്ണക്കള്ളക്കടത്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് തന്നെയാണ് രാജാവിൻറെ മകൻ 34 വർഷം തികയ്‌ക്കുന്നത് എന്നതാണ് പ്രത്യേകത.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments