Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി രാജ്യത്തിനായി രക്തവും വിയർപ്പും ഒഴുക്കി, തിരികെ ലഭിക്കുന്നതാകട്ടെ വെറുപ്പ് മാത്രം: കങ്കണ

മോദി രാജ്യത്തിനായി രക്തവും വിയർപ്പും ഒഴുക്കി, തിരികെ ലഭിക്കുന്നതാകട്ടെ  വെറുപ്പ് മാത്രം: കങ്കണ
, തിങ്കള്‍, 26 ഏപ്രില്‍ 2021 (11:04 IST)
രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റണൗട്ട്. ജീവിതത്തിലെ എല്ലാ നിമിഷവും രാജ്യത്തിനായി രക്തവും വിയർപ്പും ഒഴുക്കിയിട്ടും മോദിക്ക് തിരികെ ലഭിക്കുന്നത് വെറുപ്പ് മാത്രമാണെന്ന് കങ്കണ പറയുന്നു.
 
മോദി ജി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും  ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്? തനിക്കെതിരെ വിരലുകൾ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല. കങ്കണ ട്വീറ്റിൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രക്തം മാത്രമല്ല, നിങ്ങളുടെ സിരകള്‍ അഭിനിവേശവും വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക'; ആരാധകരില്‍ ഊര്‍ജ്ജം പകര്‍ന്ന് ഉണ്ണി മുകുന്ദന്‍ !