Webdunia - Bharat's app for daily news and videos

Install App

നെഗറ്റീവ് പ്രതികരണങ്ങൾക്ക് പിന്നാലെ കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2024 (11:37 IST)
സൂര്യ നായകനായെത്തിയ ബിഗ് ബജറ്റ് സിനിമയായ കങ്കുവ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങത്. വമ്പന്‍ ബജറ്റിലൊരുങ്ങിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷയാണ് ഉണ്ടായിരുന്നതെങ്കിലും ആദ്യ ദിനവത്തെ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനിടെ സിനിമയുടെ ഹൈ ക്വാളിറ്റി വ്യാജന്‍ പതിപ്പ് പുരത്തിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
 
 ഒന്നിലേറെ ഡൗണ്‍ലോഡ് ക്വാളിറ്റികളില്‍ സിനിമയുടെ വ്യാജന്‍ രംഗത്തുണ്ട്. ഇതോടെ സിനിമ ലീക്ക് ചെയ്തവര്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍. തമിഴ് റോക്കേഴ്‌സ്, ടെലഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലാണ് വ്യാജപ്രിന്റ് കണ്ടെത്തിയത്. 1080 പി മുതല്‍ 240 പി വരെ ക്വാളിറ്റിയിലാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. ഇതിന് പുറമെ ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കങ്കുവയുടെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
 
 സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ദിശ പട്ടാനി സിനിമയില്‍ നായികയാകുമ്പോള്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ബോബി ഡിയോളാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍ തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

അടുത്ത ലേഖനം
Show comments