Webdunia - Bharat's app for daily news and videos

Install App

'സ്ത്രീപീഡകനായ വില്ലന്‍'; മമ്മൂട്ടി സിനിമയെ കുറിച്ച് വെളിപ്പെടുത്തി ജോണ്‍ ബ്രിട്ടാസ്

ജിതിന്‍ കെ ജോസ് സിനിമയില്‍ സൈക്കോപ്പാത്തായ ഒരു സീരിയല്‍ കില്ലര്‍ വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

രേണുക വേണു
വെള്ളി, 15 നവം‌ബര്‍ 2024 (10:44 IST)
John Brittas and Mammootty

മലയാള സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് നവാഗതനായ ജിതിന്‍ കെ ജോസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍. പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പൂര്‍ത്തിയായത്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്ന ഈ സിനിമയെ കുറിച്ച് രാജ്യസഭാ എംപിയും കൈരളി മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീപീഡകനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ പുള്ളി പറഞ്ഞു, പുതിയ സിനിമയില്‍ പുള്ളിയാണ് വില്ലന്‍. വില്ലനെന്നു പറഞ്ഞാല്‍ വലിയ സ്ത്രീപീഡകനായ വില്ലനാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു, 'അല്ല അത് ആരാധകരെ വിഷമിപ്പിക്കോ' എന്ന്. 'എന്ത് ആരാധകര്‍ ! നമ്മള്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയല്ലേ..എന്തോന്ന് ആരാധകര്‍' എന്നൊക്കെ പുള്ളി എന്നോടു പറഞ്ഞു. എന്റെ ഒരു അഭിപ്രായത്തില്‍ ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു നടനുണ്ടോ? എനിക്ക് അത്ഭുതമാണ്. ഒരുപക്ഷേ മമ്മൂക്കയ്ക്ക് ഇങ്ങനെ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് നല്ലത്. പുള്ളിക്ക് പ്രത്യേകിച്ച് ഇനിയൊന്നും നേടാനില്ല. ഇനി നേടാനുള്ളതെല്ലാം പുതിയ പരീക്ഷണങ്ങളിലൂടെ നേടേണ്ട കാര്യങ്ങളാണ്,' ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ് ജോണ്‍ ബ്രിട്ടാസ്. 
 
ജിതിന്‍ കെ ജോസ് സിനിമയില്‍ സൈക്കോപ്പാത്തായ ഒരു സീരിയല്‍ കില്ലര്‍ വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. വിനായകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകന്റേത് പൊലീസ് കഥാപാത്രമാണ്. ഈ സിനിമയിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മമ്മൂട്ടി ഈയടുത്ത് താടിയെടുത്തത്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്കും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

അടുത്ത ലേഖനം
Show comments