'എല്ലാവരും എന്നോട് നിരന്തരം ചോദിച്ച ചോദ്യം', ഉത്തരം നല്‍കി നടി കനിഹ

കെ ആര്‍ അനൂപ്
ബുധന്‍, 5 ജനുവരി 2022 (11:41 IST)
വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപ്രദമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കനിഹ പറയുന്നു.അലമാര നിറയെ എല്ലാം ബ്രാന്‍ഡുകളിലുളള വസ്ത്രങ്ങള്‍ നിറച്ച സൂക്ഷിക്കുന്ന കൂട്ടത്തിലുള്ള ആളല്ല താനെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്നോട് നിരവധിയാളുകള്‍ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കനിഹയുടെ കുറിപ്പ്.
 
'അതെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കും..അതെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയും അപ്‌സൈക്കിള്‍ ചെയ്യുകയും ചെയ്യുന്നു..അതെ ബ്രാന്‍ഡുകളും ഡിസൈനര്‍ വസ്ത്രങ്ങളും ഉള്ള ഒരു ഫാന്‍സി അലമാര എനിക്കില്ല..അതെ ഞാന്‍ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്നു..
 
മാധ്യമരംഗത്തുള്ളവര്‍ വസ്ത്രം ധരിക്കുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കണമെന്ന് ആരാണ് പറയുന്നത് നിങ്ങള്‍ക്ക് സുഖവും ആത്മവിശ്വാസവും നല്‍കുന്ന വസ്ത്രം ധരിക്കുക,നിങ്ങളുടെ മനോഭാവം ഉത്തരമായിരിക്കട്ടെ.PS: നിങ്ങളില്‍ കുറച്ചുപേര്‍ എന്നോട് നിരന്തരം ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു'- കനിഹ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

അടുത്ത ലേഖനം
Show comments