Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മരുന്നുകള്‍ക്കിടയില്‍ പെട്ടിരിക്കുകയാണ് എന്നെ ഇപ്പോള്‍ അവരാണ് നിയന്ത്രിക്കുന്നത്';ബീയാര്‍ പ്രസാദിന്റെ ഓര്‍മ്മകളില്‍ നടന്‍ കണ്ണന്‍ സാഗര്‍

'മരുന്നുകള്‍ക്കിടയില്‍ പെട്ടിരിക്കുകയാണ് എന്നെ ഇപ്പോള്‍ അവരാണ് നിയന്ത്രിക്കുന്നത്';ബീയാര്‍ പ്രസാദിന്റെ ഓര്‍മ്മകളില്‍ നടന്‍ കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 5 ജനുവരി 2023 (10:23 IST)
പഴയപോലെ അത്ര ആരോഗ്യം പോരാ, 'ഞാന്‍ മരുന്നുകള്‍ക്കിടയില്‍ പെട്ടിരിക്കുകയാണ് എന്നെ ഇപ്പോള്‍ അവരാണ് നിയന്ത്രിക്കുന്നത് ' ബീയാര്‍ പ്രസാദ് സ്വസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇന്നും നടന്‍ കണ്ണന്‍ സാഗര്‍ ഓര്‍ക്കുന്നു. ഇരുവരും ഒന്നിച്ച് ഒരു വേദി പങ്കിട്ടപ്പോള്‍ എടുത്ത ചിത്രവും പങ്കുവെച്ചു കൊണ്ടാണ് കണ്ണന്‍ ഓര്‍മ്മക്കുറിപ്പ് എഴുതിയത്.
 
കണ്ണന്‍ സാഗറിന്റെ വാക്കുകള്‍ 
 
കണ്ണാ പരിപാടികള്‍ ഞാന്‍ കാണാറുണ്ട്, ചിലപ്പോള്‍ പൊട്ടി ചിരിച്ചുപോകും, അത്യാവശ്യം കാര്യങ്ങള്‍ നടന്നു പോകുന്നില്ലേ, അങ്ങനെ പോകട്ടെ...
 
ശ്രീ: സന്തോഷ് ശാന്തിയുടെ ക്ഷണപ്രകാരം കുട്ടനാട് താലൂക് SNDP യോഗത്തിന്റെ ഒരു ആദരവ് മങ്കൊമ്പില്‍ വെച്ച് കിട്ടിയ സമയം ബഹുമാന്യരായ മറ്റു പ്രാസഗികര്‍ പ്രസംഗിക്കുമ്പോള്‍ വേദിയില്‍ ശ്രീ: പ്രസാദ് ചേട്ടനുമായി ഒന്നൂച്ചിരിക്കുമ്പോള്‍ സൗഹൃദമായി ചോദിച്ചതാണ്,
തിരിച്ചു ഞാനും ചോദിച്ചു, ഏട്ടന് സുഖമല്ലേയെന്ന്, കണ്ണാ പഴയപോലെ അത്ര ആരോഗ്യം പോരാ, 'ഞാന്‍ മരുന്നുകള്‍ക്കിടയില്‍ പെട്ടിരിക്കുകയാണ് എന്നെ ഇപ്പോള്‍ അവരാണ് നിയന്ത്രിക്കുന്നത് ' അദ്ദേഹം സ്വസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയായിരുന്നു,
ശരിയാണെന്നു എനിക്കും ആ മുഖത്ത് നോക്കിയപ്പോള്‍ നല്ല ക്ഷീണം തോന്നി, എന്നിട്ടും അദ്ദേഹത്തിന്റെ സംസാരവും ആ വിനയവും ഞാന്‍ അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയ പോലത്തെ അതേ രീതി, മരുന്നുകള്‍ കഴിക്കണേ വേഗം സുഖമാകട്ടെയെന്നു ഞാന്‍ പറയുകയും ചെയ്തു ചേട്ടനോട്...
 
പണ്ട് ഏഷ്യാനെറ്റ് ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുന്ന സമയത്തു സുനീഷ് വാരനാട് എന്ന തിരക്കഥാകൃത്തും, എഴുത്തുകാരനും, മിമിക്രി ആര്‍ട്ടിസ്റ്റും, കാരിക്കേച്ചര്‍ അവതാരകനും, അഭിനേതാവും ഒക്കെയായ അദ്ദേഹമാണ് പ്രസാദ് ചേട്ടനെ പരിചയപ്പെടുത്തിയത്,
പ്രസാദ് ചേട്ടന്റെ അവതരണ പരിപാടികള്‍ ഞാന്‍ കാണാറുണ്ട് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ കുട്ടനാട്ടുകാരനാണ് ചങ്ങനാശ്ശേരിയും കുട്ടനാടും തമ്മില്‍ വലിയ വ്യത്യാസമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു, പിന്നീട് പലപ്പോഴായി പ്രസാദ് ചേട്ടനെ കാണുകയും കുശലാന്വഷണം നടത്തുകയും ഒക്കെ ചെയ്തിരുന്നു..
 
അദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍ തട്ടും, ഇങ്ങനെ ഇരുന്നുപോകും എത്രകേട്ടാലും, ആ കുട്ടനാടന്‍ നോല്‍സ്റ്റാള്‍ജിയ കയറിവരും വാക്കുകളില്‍,
കവിയും, നാടകകൃത്തും, അവതാരകന്‍, ഗാനരചയിതാവ്, അഭിനേതാവ് അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുകള്‍ ഇനിയും ഇനിയും ഈ കലാകേരളത്തിന് ആവശ്യമായിരുന്നു,..
 
അത്രയേറെ ആദരവും ബഹുമാനവും, അഭിമാനവും തോന്നിയ പ്രിയ പ്രസാദ് ചേട്ടന്റെ ആത്മശാന്തിക്കായി മനമുരുകി പ്രാര്‍ത്ഥനകളോടെ, കണ്ണീര്‍ പ്രണാമം... 
 
യോഗം പിരിയുമ്പോള്‍ ഞാനെടുത്ത സെല്‍ഫിയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് തീയതിയും ട്രെയിലറും ആദ്യം എത്തിച്ചത് 'തുനിവ്', മഞ്ജുവിന്റെ പ്രകടനം ബിഗ് സ്‌ക്രീനില്‍ കാണാനായി ആരാധകര്‍