ഇതിപ്പൊ ലാഭായല്ലോ, മുഴുവൻ സിനിമയും ട്രെയ്‌ലറിൽ തന്നെയുണ്ടല്ലോ, ട്രോളുകളിൽ നിറഞ്ഞ് കണ്ണപ്പ ട്രെയ്‌ലർ

അഭിറാം മനോഹർ
ഞായര്‍, 15 ജൂണ്‍ 2025 (13:18 IST)
മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, തെലുങ്കില്‍ നിന്ന് പ്രഭാസും ഹിന്ദിയില്‍ നിന്ന് അക്ഷയ് കുമാറും ഒന്നിക്കുന്ന സിനിമയാണ് തെലുങ്ക് സിനിമയായ കണ്ണപ്പ. തെലുങ്ക് താരമായ വിഷ്ണു മഞ്ചുവാണ് സിനിമയില്‍ നായകനാകുന്നത്. സ്റ്റാര്‍ കാസ്റ്റ് കൊണ്ട് അമ്പരപ്പിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ ഇന്നലെയാണ് പുറത്ത് വന്നത്. ശിവ ഭക്തനായി മാറിയ ദിന്നന്‍ എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയുടെ ട്രെയ്ലറിന് പക്ഷേ സമ്മിശ്രമായ അഭിപ്രായമാണ് ലഭിക്കുന്നത്.
 
സിനിമയിലുള്ളതെല്ലാം തന്നെ ട്രെയ്ലറിലുണ്ടല്ലോ എന്നാണ് ട്രെയ്ലറിനെതിരായ പ്രധാനവിമര്‍ശനം. തിയേറ്ററില്‍ പോകാതെ തന്നെ തുടക്കവും ക്ലൈമാക്‌സും കാണാനായതിന് നന്ദിയുണ്ടെന്ന് ആരാധകര്‍ സിനിമയുടെ ട്രെയ്ലറിന് താഴെ കമന്റ് ചെയ്യുന്നു. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് തിരിച്ചുകിട്ടിയോ എന്ന് ചോദിക്കുന്നവരും ഏറെ. അതേസമയം സിനിമയില്‍ മോഹന്‍ലാലിനും പ്രഭാസിനും എത്രമാത്രം പ്രാധാന്യമുണ്ടാകും എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദൈവവിശ്വാസമില്ലാത്തെ ദിന്നന്‍ ശിവഭക്തനായി മാറുന്നതാണ് സിനിമയുടെ ഉള്ളടക്കം. സിനിമയില്‍ ശിവനായി അക്ഷയ് കുമാറും പാര്‍വതിയായി കാജല്‍ അഗര്‍വാളുമാണ് എത്തുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

അടുത്ത ലേഖനം
Show comments