Select Your Language

Notifications

webdunia
webdunia
webdunia
webdunia

Marco 2 Dropped: 'ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്'; 'മാര്‍ക്കോ 2' ചെയ്യുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍

Marco 2 Dropped: ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്ത 'മാര്‍ക്കോ' വേള്‍ഡ് വൈഡായി 100 കോടി കളക്ട് ചെയ്തിരുന്നു

Marco 2, Marco 2 Dropped, Unni Mukundan marco 2, Marco Series, Marco 2 Unni Mukundan, മാര്‍ക്കോ 2 ഉപേക്ഷിച്ചു, മാര്‍ക്കോ 2 ഉണ്ണി മുകുന്ദന്‍, മാര്‍ക്കോ 2 ഇല്ല, മാര്‍ക്കോ 2 റിവ്യു

രേണുക വേണു

, ഞായര്‍, 15 ജൂണ്‍ 2025 (09:42 IST)
Marco 2 Dropped

Marco 2 Dropped: ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 'മാര്‍ക്കോ'. വയലന്‍സിനു പ്രാധാന്യം നല്‍കി ഒരുക്കിയ 'മാര്‍ക്കോ' കേരളത്തിനു പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മാര്‍ക്കോ'യ്ക്കു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടക്കില്ലെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ സീരിസില്‍ ഇനി പടങ്ങള്‍ ചെയ്യുന്നില്ലെന്ന് ഒരു ആരാധകനു ഇന്‍സ്റ്റഗ്രാമിലാണ് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. 
 
'മാര്‍ക്കോ 2' അപ്‌ഡേറ്റ് ചോദിച്ച ആരാധകനു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ മറുപടി ഇങ്ങനെ, ' മാര്‍ക്കോ സീരിസ് തുടരാനുള്ള ആലോചന ഞാന്‍ ഉപേക്ഷിച്ചു, ക്ഷമിക്കണം. ആ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ മറ്റൊന്ന് ചെയ്യാന്‍ ശ്രമിക്കും. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ചിയേഴ്‌സ്' 
 
ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്ത 'മാര്‍ക്കോ' വേള്‍ഡ് വൈഡായി 100 കോടി കളക്ട് ചെയ്തിരുന്നു. ഷരീഫ് മുഹമ്മദ് ആണ് നിര്‍മാണം. സിദ്ധിഖ്, ജഗദീഷ്, അഭിമന്യു തിലകന്‍, കബീര്‍ ദുഹാന്‍, ആന്‍സണ്‍ പോള്‍, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് ഓട്ടിസമുണ്ട്, കണ്ടാൽ പറയില്ലെന്ന് നിങ്ങൾക്ക് തോന്നാം, പക്ഷെ...'; വെളിപ്പെടുത്തി ജ്യോത്സന