Webdunia - Bharat's app for daily news and videos

Install App

'കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം,ആ ആഹ്ലാദം പങ്കുവെക്കാന്‍ കഴിയാത്ത വാര്‍ത്തയാണ് കേട്ടത്'; സങ്കടത്തോടെ നടന്‍ റോണി ഡേവിഡ്

കെ ആര്‍ അനൂപ്
ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:29 IST)
കണ്ണൂര്‍ സ്‌ക്വാഡ് ചിത്രീകരണം ആരംഭിച്ചത് ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ വിട്ടുപോയ സങ്കടത്തിലാണ് മുഴുവന്‍ അണിയറ പ്രവര്‍ത്തകരും.കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്‌സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സ്വീക്വന്‍സ് ചെയ്തത് അദ്ദേഹമായിരുന്നു എന്ന് ഓര്‍ക്കുകയാണ് നടന്‍ റോണി ഡേവിഡ്.

റോണി ഡേവിഡിന്റെ വാക്കുകള്‍ 
 
'കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്..... ഡിസംബര്‍ 27 പക്ഷേ, ആ ആഹ്ലാദത്തെ പങ്കു വയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു വാര്‍ത്തയായി പോയി കേട്ടത്. ജോളി മാസ്റ്റര്‍ അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്നിഷ്യന്‍ പോലും മലയാളത്തില്‍ ഉണ്ടാവില്ല. ഒരു മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍, അതിലുപരി ഒരു എക്സ്ട്രാ ഓര്‍ഡിനറി വെഹിക്കിള്‍ സ്റ്റണ്ട് മാനും കൊറിയോഗ്രാഫറും. നിങ്ങള്ക്ക് എല്ലാവര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്‌സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സ്വീക്വന്‍സ് ഓര്‍മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അദ്ദേഹം ചെയ്തതാണ് അവന്‍ തന്നെ ഒരു നിക്കി ലൗഡയാണ്, യന്ത്രങ്ങളെ നന്നായി അറിയുന്ന ഒരു മനുഷ്യന്‍. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ കൃത്യമായി അപ്‌ഡേറ്റുകള്‍ ചോദിച്ചു വിളിക്കുമായിരുന്നു. അത്തരമൊരു യഥാര്‍ത്ഥ മനുഷ്യന്‍. പക്ഷേ, ഇത് വളരെ നേരത്തെയാണ് മാസ്റ്റര്‍',-റോണി ഡേവിഡ് രാജ് എഴുതി.ALSO READ: കണ്ണൂര്‍ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണം, 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

അടുത്ത ലേഖനം
Show comments