Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

കണ്ണൂര്‍ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:11 IST)
പ്രശസ്ത സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വണ്ടാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 53 വയസ്സായിരുന്നു.ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴയിലെ ബന്ധുക്കളെ കാണാനായി എത്തിയതായിരുന്നു ജോളി ബാസ്റ്റിന്‍. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടക്കും.
 
സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ ഇദ്ദേഹം അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു.
 
നിരവധി മലയാള ചിത്രങ്ങളില്‍ ജോളി ബാസ്റ്റിന്‍ സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഒടുവില്‍ റിലീസ് ആയ കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തിലും അദ്ദേഹം വര്‍ക്ക് ചെയ്തു. കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, തങ്കം, നാ താന്‍ കേസ് കൊട് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റര്‍ അദ്ദേഹമായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വില്ലന്‍ വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത് സൈലന്‍സ് എന്ന ചിത്രത്തില്‍ ആയിരുന്നു.തിമിഴില്‍ ലോക്ക്ഡൗണ്‍ എന്നൊരു സിനിമയും കണ്ണടിയില്‍ കന്നഡയില്‍ 'നികാകി കാടിരുവെയെന്ന ചിത്രവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഉയരങ്ങളിലേക്ക് മോഹന്‍ലാലിന്റെ നേര്, കളക്ഷന്‍ റിപ്പോര്‍ട്ട്