Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാന്താര 2 ജൂണില്‍ തുടങ്ങും, പുതിയ വിവരങ്ങള്‍

Kantara - Angekkattil Ingekkattil

കെ ആര്‍ അനൂപ്

, ശനി, 21 ജനുവരി 2023 (11:23 IST)
കാന്താര ടീം രണ്ടാം വരവിന് ഒരുങ്ങുന്നു. സിനിമയുടെ പണിപ്പുരയിലാണ് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ രചന ആരംഭിച്ചതായും ചിത്രീകരണം ജൂണില്‍ തുടങ്ങും എന്നും നിര്‍മ്മാതാവ് വിജയ് കിര?ഗണ്ഡൂര്‍ പറയുന്നു.പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്റെ പൂര്‍വ്വകഥയെ അടിസ്ഥാനമാക്കിയാണ് പ്രീക്വല്‍ ഒരുങ്ങുന്നത്.
 
സിനിമയുടെ ചില ഭാഗങ്ങള്‍ മഴക്കാലത്ത് ചിത്രീകരിക്കേണ്ടതായി ഉണ്ട്. അതിനാലാണ് ജൂണില്‍ ചിത്രീകരണം ആരംഭിക്കാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. 2024 ഏപ്രിലോ മെയ് മാസത്തിലോ ആയി റിലീസ് ചെയ്യുന്ന തരത്തില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. കൂടുതല്‍ താരങ്ങള്‍ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൃദയം' റിലീസായി ഒരു വര്‍ഷം ! ചിത്രം എത്ര കോടി നേടി ?