Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാപ്പ' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി അറിഞ്ഞോ ?

'കാപ്പ' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി അറിഞ്ഞോ ?

കെ ആര്‍ അനൂപ്

, വെള്ളി, 13 ജനുവരി 2023 (15:08 IST)
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കാപ്പ'. സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവന്നു.
 
ജനുവരി 19 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
 
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ 'ശംഖുമുഖി'യെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ജി.ആര്‍. ഇന്ദുഗോപന്‍ തന്നെയാണ് തയ്യാറാക്കിയത്. നാഷണല്‍ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കടുവ'ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ മലയാള ചിത്രമാണ് 'കാപ്പ'.
 
കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ഹരി തിരുമല, ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു വൈക്കം, അനില്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: മനു സുധാകരന്‍, പിആര്‍ഒ: ശബരി. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേ കല്ലുവും കുടുംബവും...ദേവനന്ദയുടെ ആദ്യ ചിത്രമല്ല 'മാളികപ്പുറം' !