Karikku Actress Sneha Babu: ഒരു 'കരിക്ക്' കല്യാണം ! നടി സ്നേഹ ബാബു വിവാഹിതയായി, വരന്‍ ആരെന്നോ?
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്‌നേഹ ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്
Karikku Actress Sneha Babu: ജനപ്രിയ വെബ് സീരിസായ 'കരിക്കി'ലൂടെ ശ്രദ്ധേയയായ നടി സ്നേഹ ബാബു വിവാഹിതയായി. 'കരിക്ക്' കുടുംബത്തില്‍ നിന്നാണ് വരന്‍. കരിക്കിന്റെ 'സാമര്‍ഥ്യ ശാസ്ത്രം' വെബ് സീരിസ് ഛായാഗ്രാഹകന്‍ അഖില്‍ സേവ്യര്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ പങ്കുവെച്ചിട്ടുണ്ട്.
'സാമര്‍ഥ്യ ശാസ്ത്ര'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ആ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളരുകയായിരുന്നു. ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹ ചടങ്ങുകള്‍. 'കരിക്ക്' താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്‌നേഹ ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്.