Webdunia - Bharat's app for daily news and videos

Install App

ഇത് കത്തും! കാർത്തിയും സൂര്യയും ഒന്നിക്കുന്നു, നായിക അനുഷ്ക ഷെട്ടി

കൈതിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (10:35 IST)
തമിഴ് സിനിമാപ്രേമികളെ പോലെ തന്നെ മലയാളികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കൈതി 2. ലോകേഷ് കനകരാജിന്റെ ഏറ്റവും മികച്ച സിനിമയാണ് കൈതി. കൈതിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
 
കാർത്തി അവതരിപ്പിക്കുന്ന ദില്ലിയും സൂര്യയുടെ റോളക്‌സ്‌ എന്ന കഥാപാത്രവും കൈതി 2 വിൽ നേർക്കുനേർ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ കമൽ ഹാസൻ കാമിയോ റോളിൽ വരുമെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അനുഷ്ക ഷെട്ടി എത്തുമെന്നും തമിഴ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അലക്സ് പാണ്ട്യൻ എന്ന സിനിമയ്ക്ക് ശേഷം കാർത്തിയും അനുഷ്‌കയും ഒന്നിക്കുന്ന സിനിമയാകും ഇത്.
 
'കൈതി 2 ന്റെ വർക്കുകൾ ഒരു മാസം മുന്നേ ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും,' എന്നാണ് സിനിമയുടെ നിർമാതാവ് എസ് ആർ പ്രഭു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 'മെയ്യഴകൻ' സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് കൈതി 2 ഒരുങ്ങുന്നതായി കാർത്തി പ്രഖ്യാപിച്ചത്. പിന്നാലെ സിനിമയിൽ സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതും ഈ ചിത്രത്തിന് മേൽ ഹൈപ്പ് കൂട്ടുന്ന കാരണങ്ങളിൽ ഒന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

Malegaon Blast Case: തെളിവുകളില്ല, മാലെഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പടെ എല്ലാ പ്രതികളെയും വെറുതെവിട്ടു

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

അടുത്ത ലേഖനം
Show comments