Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്, എനിക്ക് കാർത്തിയാകാൻ പറ്റില്ല': സൂര്യ

സൂര്യയുടെ കരിയറിലെ ഒരു നിർണായക വഴിത്തിരിവായി മാറുമെന്ന് കരുതിയ ചിത്രമായിരുന്നു റെട്രോ

Suriya

നിഹാരിക കെ.എസ്

, ബുധന്‍, 7 മെയ് 2025 (09:02 IST)
കാർത്തിക് സുബ്ബരാജിനൊപ്പം ചെയ്ത റെട്രോയാണ് നടൻ സൂര്യയുടേതായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കങ്കുവ'യെക്കാൾ മികച്ചത്യു എന്ന് പറയാം. സൂര്യയുടെ കരിയറിലെ ഒരു നിർണായക വഴിത്തിരിവായി മാറുമെന്ന് കരുതിയ ചിത്രമായിരുന്നു റെട്രോ. എന്നാൽ കേരളത്തിലുൾപ്പെടെ ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. 
 
ഇപ്പോഴിതാ റെട്രോ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താനൊരു മികച്ച നടൻ അല്ലെന്നും മെയ്യഴകൻ പോലെയൊരു സിനിമ തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നും സൂര്യ പറഞ്ഞു. താൻ ഓവർ ആക്ടിങ് ആണെന്ന് പറയുന്നവർ ഉണ്ടെന്നും സൂര്യ വെളിപ്പെടുത്തി. സംവിധായകൻ കാർത്തിക് സുബ്ബരാജ്, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ എന്നിവരുമൊത്തുള്ള ‘റെക്ടാംഗിൾ ടേബിൽ ഡിസ്‌കഷനി’ലാണ് സൂര്യ മനസു തുറന്നത്.
 
‘ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവാം. പക്ഷേ ബാല സാറിൽനിന്ന് പഠിച്ച പാഠങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല. ഞാൻ ആത്മാർഥമായാണ് പ്രയത്‌നിക്കുന്നത്. മെയ്യഴകൻ പോലെ ഒരു ചിത്രമെടുത്താൽ എനിക്ക് കാർത്തിയാവാൻ പറ്റില്ല. എനിക്ക് മെയ്യഴകൻ ചെയ്യാൻ പറ്റില്ല’ എന്നാണ് താരം അഭിപ്രായപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വന്തം കാര്യം നോക്കാൻ ഭീഷണിയുടെ സ്വരം മുഴക്കുന്നവർ നമുക്ക് മുന്നിലുണ്ട്'; വിവാദങ്ങൾക്കിടെ നിവിൻ പോളി