Webdunia - Bharat's app for daily news and videos

Install App

ബോളിവുഡിൽ ഹിറ്റടിക്കാൻ പ്രേതം മസ്റ്റായോ? 10 ദിവസം കൊണ്ട് 300 കോടി ക്ലബിലെത്തി ഭൂൽ ഭുലയ്യ 3

അഭിറാം മനോഹർ
ചൊവ്വ, 12 നവം‌ബര്‍ 2024 (18:10 IST)
Bhool Bhulayya
ദീപാവലി റിലീസായി എത്തിയ ചിത്രങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കി ഹൊറര്‍ കോമഡി സിനിമയായ ഭൂല്‍ ഭുലയ്യ3. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ 300 കോടി രൂപയാണ് സിനിമ ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയത്. ആഭ്യന്തര ബോക്‌സോഫീസില്‍ നിന്ന് സിനിമ 200 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം സിനിമ 16.5 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്ത്.
 
 സമീപകാലത്തായി വലിയ ഹിറ്റ് സിനിമകളൊന്നും തന്നെ ബോളിവുഡില്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി സിനിമയായ സ്ത്രീ 2 ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു. ഈ ട്രാക്കിലൂടെയാണ് ഭൂല്‍ ഭുലയ്യയും പോകുന്നത്. അനീസ് ബസ്മി സംവിധാനം ചെയ്ത സിനിമയില്‍ കാര്‍ത്തിക് ആര്യനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാര്‍ത്തിക്കിനും വിദ്യാബാലനും പുറമെ മാധുരി ദീക്ഷിത്ത്. തൃപ്തി ദിമ്രി,സഞ്ജയ് മിശ്ര, വിജയ് റാസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments