Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിൽ ഞാൻ പുറത്തുനിന്നുള്ള ആളാണ്, ഒരേയൊരു തോൽവി കരിയർ അവസാനിപ്പിക്കുമെന്ന് തോന്നുന്നു: കാർത്തിക് ആര്യൻ

karthik aryan
, വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (20:02 IST)
ബോളിവുഡിൽ മുൻനിര താരങ്ങൾ ഹിറ്റടിക്കാൻ പരാജയപ്പെടുമ്പോഴും ഈ വർഷം മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാർത്തിക് ആര്യൻ നായകനായ ബൂൽ ബുലയ്യ 2. ബോളിവുഡിൽ സിനിമാപാരമ്പര്യമില്ലാത്ത താരമാണ് കാർത്തിക് ആര്യൻ. അതിനാൽ തന്നെ കരിയറിലെ ഒരു പരാജയം തന്നെ അപകടത്തിലാക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
അകത്ത് നിന്നുള്ള ഒരാൾക്ക് എങ്ങനെ തോന്നുമെന്ന് അറിയില്ല. ഒരു സിനിമ പരാജയപ്പെട്ടാൻ അതെൻ്റെ കരിയർ തന്നെ അവസാനിപ്പിക്കുമെന്ന ധാരണ സൃഷ്ടിക്കുമെന്ന് തോന്നുന്നുണ്ട്. ആ നിലയിൽ എനിക്ക് വേണ്ടി ഒരാൾ ഒരു പ്രൊജക്ടുമായി വരുമെന്ന് കരുതുന്നില്ല. കാർത്തിക് ആര്യൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. കിയാര അദ്വാനിയുമായി ചേർന്ന് സത്യപ്രേം കി കഥ എന്ന സിനിമയാണ് കാർത്തിക് ആര്യൻ അടുത്തതായി ചെയ്യുന്നത്. ഹൻസൽ മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിൽ നിന്നും പുറത്തുകടക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, ടോക്‌സിക് പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ആലിയ കശ്യപ്