Webdunia - Bharat's app for daily news and videos

Install App

എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു, കേറ്റ് വിൻസ്‌ലറ്റും ഒലിവിയ കോൾമാനും മികച്ച നടിമാർ

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (12:57 IST)
73-ാമത് എമ്മി പുരസ്‌കാരങ്ങൾ തൂത്തുവാരി ബ്രിട്ടീഷ് ഡ്രാമാ സീരീസായ ദ ക്രൗൺ. 6 പുരസ്‌കാരങ്ങളാണ് ക്രൗൺ ഇത്തവണ സ്വന്തമാക്കിയത്.അമേരിക്കൻ സിറ്റ്കോം ടെഡ് ലാസോ മൂന്ന് അവാർഡുകൾ നേടിയപ്പോൾ അമേരിക്കൻ പീരിയഡ് ഡ്രാമ ലിമിറ്റഡ് സീരീസ് ‘ക്വീൻസ് ഗാംബിറ്റ്’ 2 അവാർഡുകളും സ്വന്തമാക്കി. 
 
മേർ ഓഫ് ഈസ്റ്റ്‌ടൗണിലെ’ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലറ്റ് ലിമിറ്റഡ് സീരീസിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. സഹനടൻ,നടി പുരസ്‌കാരങ്ങളും മേർ ഓഫ് ഈസ്റ്റ്‌ടൗണിനാണ്. ഇവാൻ പീറ്റേഴ്സ്, ജൂലിയൻ നിക്കോൾസൺ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ നേടിയത്.
 
അതേസമയം മികച്ച തിരക്കഥ, സംവിധാനം, സഹനടി, സഹനടൻ, നടി, നടൻ എന്നീ പുരസ്കാരങ്ങളാണ് ദി ക്രൗൺ സ്വന്തമാക്കിയത്. പീറ്റർ മോർഗൻ, ജെസിക്ക ഹോബ്സ്, ഗിലിയൻ ആൻഡേഴ്സൺ, തോബിയാസ് മെൻസീസ്, ഒലിവിയ കോൾമൻ, ജോഷ് ഒകോണർ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ നേടിയത്, ക്രൗൺ തന്നെയാണ് മികച്ച ഡ്രാമാ സീരീസ്. ക്വീൻസ് ഗാംബിറ്റ് മികച്ച ലിമിറ്റഡ് സീരീസ് പുരസ്കാരം നേടി. 
 
ആപ്പിൾ ടിവി പരമ്പര ടെഡ് ലാസോയും അമേരിക്കൻ സിറ്റ്കോം ഹാക്ക്സും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി. ടെഡ് ലാസോ’ മികച്ച നടൻ, കോമഡി പരമ്പരയിലെ മികച്ച സഹനടൻ, നടി എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച കോമഡി പരമ്പരയും ടെഡ് ലാസോ ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

അടുത്ത ലേഖനം
Show comments