Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈമ കാർപ്പെറ്റിൽ താരസുന്ദരിമാർ, ജയലളിതയുടെ സ്റ്റൈലിൽ തിളങ്ങി പ്രയാഗ

സൈമ
, ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (15:51 IST)
ഏറെ നാളുകൾക്ക് ശേഷം താരനിബിഡമായ അവാർഡ് നിശയ്‌ക്കായിരുന്നു 2019 സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് സാക്ഷ്യം വഹിച്ചത്. പൂർണിമ ഇന്ദ്രജിത് മുതൽ സാനിയ അയ്യപ്പൻ വരെയുള്ള താരങ്ങൾ സൈമയിൽ സാന്നിധ്യം അറിയിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയയായത് പക്ഷേ മലയാളി താരം പ്രയാഗ മാർട്ടിൻ ആയിരുന്നു.
 
പതിവിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ഒരു ലുക്കിലായിരുന്നു താരം എത്തിയത്. ജയലളിതയെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു പ്രയാഗയുടെ വേഷം. ഇതിനൊപ്പം മുഖത്ത് ചുവപ്പ് നിറത്തിലുള്ള വട്ടപ്പൊട്ടും കൂടി പ്രയാഗ അണിഞ്ഞിരുന്നു.
 
നിവിൻ പോളി,റോഷൻ മാത്യു,അന്ന ബെൻ,പേളി മാണി,ഗോവിന്ദ് പത്മസൂര്യ,നിക്കി ഗ‌ൽറാണി,തുടങ്ങി നിരവധി താരങ്ങളാണ് ഇത്തവണ സൈമ അവാർഡ് നിശയ്ക്ക് എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് മക്കൾ ഇയക്കം തിരെഞ്ഞെടുപ്പിൽ മത്സരിക്കും