കടമറ്റത്ത് കത്തനാരായി ജയസൂര്യ; ടീസർ പങ്കുവച്ച് പൃഥ്വിരാജ്; രണ്ടു ഭാഗങ്ങളായി ത്രീഡി ചിത്രം
ത്രീഡിയില്‍ രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ രാമാനന്ദാണ്.
ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം കത്തനാരുടെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി. കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്. ത്രീഡിയില്‍ രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ രാമാനന്ദാണ്.
ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റോജിന്‍. നീല്‍ ഡി കുഞ്ഞ ഛായാഗ്രാഹണവും രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതവും നിര്‍വഹിക്കുന്നു.ഫ്രൈ ഡേ ഫിലും ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.