Kavya Madhavan Dileep: 'കുറ്റം മുഴുവൻ ദിലീപിന്, 9 വർഷമായി തുടരുന്ന ആരോപണം': ഒടുവിൽ വ്യക്തത വരുത്തി കാവ്യ മാധവൻ

2016 ൽ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ അഭിനയിച്ചിട്ടില്ല.

നിഹാരിക കെ.എസ്
ശനി, 11 ഒക്‌ടോബര്‍ 2025 (13:30 IST)
മലയാളത്തിന്റെ സ്വന്തം നായികയായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തിയ കാവ്യയുടെ വളർച്ച മലയാളികൾ കണ്ടതാണ്. കാവ്യയുടെ സ്വകാര്യജീവിതവും മലയാളികൾ ചർച്ചയാക്കിയിട്ടുണ്ട്. ആദ്യവിവാഹം പരാജയപ്പെട്ട ശേഷവും കാവ്യ അഭിനയിച്ചിരുന്നു. എന്നാൽ, 2016 ൽ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ അഭിനയിച്ചിട്ടില്ല. 
 
അതുകൊണ്ട് തന്നെ ആരാധകർക്കിടയിലും മലയാള സിനിമ പ്രേക്ഷകർക്കിടയിലും ഇതൊരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ ദിലീപ് കാരണമാണ് താൻ സിനിമയിൽ സജീവമാവാത്തത് എന്നുള്ള ആഖ്യാനങ്ങൾക്ക് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് കാവ്യ മാധവൻ.
 
"ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടിൽ നിർത്തിയത്. എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്ക് മോളെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് അനുഭവിക്കണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇടവേള എടുത്തത്." എന്നാണ് അടുത്തിടെ ഒരു പരിപാടിക്കിടെ കാവ്യ മാധവൻ പറഞ്ഞത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ✨ᴋᴀᴠʏᴀ ᴍᴀᴅʜᴀᴠᴀɴ???? (@kavyamadhavan.girlsfc)

കാവ്യ ഫാൻസ്‌ പേജ് ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്. ഒന്നും അറിയാതെ കമന്റ് ബോക്‌സിൽ വന്ന് വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ ബഹുമാനിക്കുക. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും. ഒരു തിരിച്ചുവരവ് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്? കാവ്യ ഇവൾക്കൊപ്പം എന്നും ഞങ്ങൾ ഉണ്ടാവും എന്നും കൂടി ഓർമിപ്പിക്കുന്നു." അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
 
അടൂർ ഗോപലാകൃഷ്ണൻ ദിലീപിനെയും കാവ്യയെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത് 'പിന്നെയും' എന്ന ചിത്രത്തിലായിരുന്നു കാവ്യ അവസാനാമായി അഭിനയിച്ചത്. ആ വർഷം നവംബറിൽ തന്നെ ഇരുവരുടെയും വിവാഹം കഴിയുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments