Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meenakshi Dileep: കാവ്യ മാധവന് വേണ്ടി മോഡലായി മീനാക്ഷി, ലൈക്ക് അടിച്ച് മഞ്ജു വാര്യർ

മീനാക്ഷി മോഡലായെത്തിയത് ലക്ഷ്യക്ക് ​ഗുണം ചെയ്യുമെന്നുറപ്പാണ്.

Kavya

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (13:35 IST)
കാവ്യ മാധവന്റെ സംരഭമായ ലക്ഷ്യയുടെ ഓണം കലക്ഷൻ സാരികളുടെ ഫോട്ടോ പുറത്ത് വന്നു. മീനാക്ഷി ദിലീപാണ് മോഡലായെത്തിയിരിക്കുന്നത്. മീനാക്ഷിയു‌ടെ ഫോട്ടോയ്ക്ക് അമ്മ മഞ്ജു വാര്യർ ലെെക്ക് ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നിട്ട് പോലും വലിയ ജനശ്രദ്ധ ലഭിക്കുന്നയാളാണ് മീനാക്ഷി. മീനാക്ഷി മോഡലായെത്തിയത് ലക്ഷ്യക്ക് ​ഗുണം ചെയ്യുമെന്നുറപ്പാണ്.
 
അതേസമയം, കഴിഞ്ഞ ദിവസമാണ് സിയ എന്ന ക്ലോത്തിം​ഗ് ബ്രാൻഡിന് അഹാന കൃഷ്ണ, അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവർ തുടക്കമിട്ടത്. വില കൂടുതലാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായം. അഹാനയുടെ പുതിയ സംരംഭത്തിൽ മി‍ഡിൽ ക്ലാസ് ആളുകൾക്ക് വലിയ താൽപര്യമില്ല. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

ഇത്രയും വില കൊടുത്ത് സാരികൾ വാങ്ങാനാകില്ലെന്ന് ഇവർ പറയുന്നു. അഹാനയെയും കുടുംബത്തെയും ഇവർ വിമർശിക്കുന്നുമുണ്ട്. സാധാരണക്കാരായ ആളുകളുടെ വ്യൂസ് കൊണ്ടാണ് അഹാനയും സഹോദരിമാരും ഈ നിലയിലെത്തിയത്. എന്നാൽ ബിസിനസ് തുടങ്ങിയപ്പോൾ അവരെ പരി​ഗണിക്കുക പോലും ചെയ്തില്ലെന്നാണ് പ്രധാന വിമർശനം. സിയയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയുടെ താഴെ ഭൂരിഭാ​ഗവും ഈ കമന്റുകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vinayakan v/s Joy Mathew: 'വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?': പരിഹസിച്ച് ജോയ് മാത്യു