Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്ന രംഗങ്ങളിൽ ബോഡി ഡബിൾ ചെയ്തു, വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം കെയ്റോ ക്രിസ്റ്റീന !

നഗ്ന രംഗങ്ങളിൽ ബോഡി ഡബിൾ ചെയ്തു, വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം കെയ്റോ ക്രിസ്റ്റീന !
, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (16:56 IST)
പൈറസ്റ്റ് ഓഫ് ദി കരീബിയൻ എന്ന സിനിമ പാരമ്പരയിൽ എലിസബത്ത് സ്വാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയയായ അഭിനയത്രിയാണ് കെയ്റ ക്രിസ്റ്റീന നൈറ്റ്ലി. നഗ്നരംഗങ്ങളിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതിനാൽ സിനിമകളിൽ ബൊഡി ഡബിൾ ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
 
'ദ് ആഫ്റ്റർ മാത്ത്' എന്ന സിനിമയിൽ നഗ്നരംഗങ്ങൾ അഭിനയിക്കേണ്ടതുണ്ടയിരുന്നു. എനാൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിനാൽ ബോഡി ഡബിൾ ചെയ്യുകയായിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നഗ്ന രംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നാൽ ബോഡി ഡബിൾ ചെയ്യാനുള്ള അനുവാദം കാരാറിൽ നൽകാറുണ്ട് എന്ന് താരം പറയുന്നു.
 
'ഞാൻ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് 'ദ് ആഫ്റ്റർ മാത്തിലെ' നഗ്ന രംഗങ്ങൾ ചിത്രീകരിച്ചത്' എന്ന് ക്രിസ്റ്റീൻ പറയുന്നു. ടെലിവിഷനിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവരുന്നത്. പൈററ്റ്സ് ഓഫ് ദി കരീബിയൻ എന്ന സിനിമ പരമ്പര താരത്തെ ഏറെ പ്രശസ്തയാക്കി. ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കുന്ന അഭിനയത്രിമാരിൽ ഒരാളാണ് കെയ്റോ ക്രിസ്റ്റീന   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രേക്കിംഗ് ! മമ്മൂട്ടിയും ഹരിഹരനും വീണ്ടും - ചിത്രം ‘കുഞ്ചന്‍ നമ്പ്യാര്‍‘ !