പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്.ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനായി തിരെഞ്ഞെടുക്കപ്പെട്ടത് ഷാഹി കബീറാണ്. സൗബിന്‍ ഷാഹീര്‍ നായകനായി എത്തിയ ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അതേസമയം ജനപ്രിയ ചിത്രമായി ന്നാ താന്‍ കേസ് കൊട് തെരെഞ്ഞെടുക്കപ്പെട്ടു. രതീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകന്‍