Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദചിത്രം ദ കേരള സ്റ്റോറി തിയേറ്ററുകളിലെത്തുന്നു

വിവാദചിത്രം ദ കേരള സ്റ്റോറി തിയേറ്ററുകളിലെത്തുന്നു
, ചൊവ്വ, 25 ഏപ്രില്‍ 2023 (15:00 IST)
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ദ കേരള സ്റ്റോറി മെയ് അഞ്ചിന് തിയേറ്ററുകളിലെത്തുന്നു. കേരളത്തിൽ നിന്നും കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി ഭീകരപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് സ്ഥാപിക്കുന്നതാണ് ചിത്രം. കേരളത്തിൽ നിന്നും ഇത്തരത്തീൽ 32,000 സ്ത്രീകളെ കാണാതായി എന്നാണ് സിനിമ അവകാശപ്പെടുന്നത്.
 
ചിത്രത്തിൻ്റെ ട്രെയ്‌ലറിനെതിരെ നേരത്തെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. കേറളത്തിനെതിരെ ചിത്രം വിദ്വേഷ പ്രവർത്തനം നടത്തുന്നുവെന്ന് സിനിമക്കെതിരെ പരാതി ഉയർന്നിരുന്നു. സിനിമക്കെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിലും പരാതികൾ നൽകിയിരുന്നു. എന്നാൽ കൃത്യമായ തെളിവുകൾ കയ്യിലുണ്ടെന്നാണ് സിനിമയുടെ നിർമാതാവ് അമൃതലാൽ ഷാ വ്യക്തമാക്കിയത്. ആദാ ശർമയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മംമ്തയും പ്രിയ വാര്യരും,'ലൈവ്' ലെ ആദ്യ ഗാനം കണ്ടോ ?