സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശമെത്തിക്കാന്‍ സീരിയലുകള്‍ക്ക് എത്രമാത്രം കഴിയുന്നുവെന്നത് പരിശോധിക്കേണ്ടതായുണ്ടെന്നും പി സതീദേവി പറഞ്ഞു.
കുട്ടികളിലടക്കമുള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകളെ നിരോധിക്കുന്നത് കമ്മീഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.