Webdunia - Bharat's app for daily news and videos

Install App

കേശു ഈ വീടിന്റെ നാഥന്‍ 100 കോടി കളക്ഷന്‍ നേടിയ പോലെ, എന്റെ എല്ലാ പടങ്ങളും ലാഭമാണ്; നാദിര്‍ഷാ

30 കോടിക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഈ ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്

രേണുക വേണു
വ്യാഴം, 30 മെയ് 2024 (14:15 IST)
ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കേശു ഈ വീടിന്റെ നാഥന്‍ സാമ്പത്തികമായി വന്‍ ലാഭമായിരുന്നെന്ന് നാദിര്‍ഷാ പറയുന്നു. 
 
30 കോടിക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഈ ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ടാക്‌സ് അടക്കം കൂടി ചേരുമ്പോള്‍ ഞങ്ങള്‍ 37 കോടിയോളം ലഭിച്ചിട്ടുണ്ട്. അതുകൂടാതെ സാറ്റലൈറ്റ് അവകാശമൊക്കെ വേറെ. തിയറ്ററില്‍ ഒരു സിനിമ നൂറ് കോടി കളക്ട് ചെയ്താലാണ് ഇത്രയും വരുമാനം നിര്‍മാതാവിന് ലഭിക്കുക. അങ്ങനെ നോക്കുമ്പോള്‍ കേശു ഈ വീടിന്റെ നാഥന്‍ വലിയ ലാഭമാണെന്നും നാദിര്‍ഷാ പറഞ്ഞു. 
 
തന്റെ മറ്റൊരു സിനിമയായ ഈശോയും ഒടിടിയില്‍ ആണ് എത്തിയത്. 4.40 കോടിയാണ് ആകെ ചെലവ്. ആ സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ നിന്ന് 10 കോടി ലഭിച്ചിട്ടുണ്ട്. തന്റെ എല്ലാ സിനിമകളും നിര്‍മാതാക്കള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അത് ദൈവാനുഗ്രഹമായാണ് കാണുന്നതെന്നും നാദിര്‍ഷാ പറഞ്ഞു. മേരാ നാം ഷാജിയും നിര്‍മാതാവിന് ലാഭമായിരുന്നു. ഉള്ളതില്‍ കുറച്ച് ലാഭം കുറവുണ്ടാക്കിയ സിനിമ മാത്രമാണ് മേരാ നാം ഷാജിയെന്നും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്

അടുത്ത ലേഖനം
Show comments