സംഗീതസംവിധായകന് എ ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് സംഗീത സംവിധായകയാകുന്നു.'പൊന്നിയിന്‍ സെല്വന് 2' എന്ന ചിത്രത്തില്‍ 'ചെല്ലചെറു നിലാവേ' എന്ന ഗാനം ആലപിച്ചത് ഖദീജയായിരുന്നു. ഇപ്പോഴിതാ സഹോദരനും അച്ഛനും പിന്നാലെ സംഗീത സംവിധാന രംഗത്തെ അരങ്ങേറ്റം കുറിക്കുകയാണ് ഖദീജ.
ഹാലിതാ ഷമീമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മിന്മിനി'എന്ന തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഖദീജയാണ്.
ചെന്നൈ എഎം സ്റ്റുഡീയോസില് നിന്നുള്ള ചിത്രം സംവിധായിക പങ്കുവെച്ചു.