Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഖോ ഖോ, പുതിയ വിശേഷങ്ങളുമായി രജീഷ വിജയന്‍

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഖോ ഖോ, പുതിയ വിശേഷങ്ങളുമായി രജീഷ വിജയന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 26 മെയ് 2021 (09:06 IST)
അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രം 'ഖോ ഖോ' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് സ്‌ക്രീനില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ച സിനിമയുടെ ഒ.ടി.ടി റിലീസ് വിവരങ്ങള്‍ പുറത്ത്.
 
'ഖോ ഖോ ഒ.ടി.ടി റിലീസ് അപ്ഡേറ്റ്! ഖോ ഖോയുടെ എക്സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാഴ്ച) ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ മെയ് 28 (വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്'- രജീഷ വിജയന്‍ കുറിച്ചു.
 
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 16 മില്യണ്‍ കാഴ്ചക്കാര്‍,മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ഹിന്ദി മൊഴിമാറ്റ പതിപ്പിന് വന്‍ വരവേല്‍പ്പ് !